Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ രാഷ്ട്രപതി ഭരണം

ദില്ലി: ബീഹാറില്‍ രാഷ്ട്രപതി ഭരണം നിലവില്‍വന്നു. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ മാര്‍ച്ച് ഏഴ് തിങ്കളാഴ്ച രാത്രി രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം അംഗീകരിച്ചു.

ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഗവര്‍ണര്‍ ഭൂട്ടാസംഗിന്റെ ശുപാര്‍ശയിന്മേല്‍ തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തത്. നിയമസഭ മരവിപ്പിച്ചുനിര്‍ത്താനാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ അറിയിച്ചു.

ആര്‍ജെഡി മന്ത്രിമാരായ ലാലു പ്രസാദ് യാദവ്, രഘുവന്‍ഷ് പ്രസാദ് സിംഗ് എന്നിവര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തില്ല. അതേ സമയം യുപിഎയുടെ നിലനില്പിനെ ബീഹാറിലെ പ്രശ്നങ്ങള്‍ ബാധിക്കില്ലെന്ന് ലാലു വ്യക്തമാക്കി.

എട്ടാമത്തെ തവണയാണ് ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്. ബീഹാറില്‍ ഗവര്‍ണറുടെ ഉപദേശകനായി നിഷ്പക്ഷമതിയായ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+