സഹകരിക്കാമെന്ന് ഉറപ്പുനല്‍കി: കൃഷ്ണസ്വാമി
തിരുവനന്തപുരം: സംഘടനാതെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും സഹകരിക്കാമെന്ന് ഉറപ്പുനല്‍കിയതായി സംസ്ഥാന വരണാധികാരി എം. കൃഷ്ണസ്വാമി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ. കരുണാകരന്‍, എ. കെ. ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയ പ്രമുഖനേതാക്കളുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പു നടത്തുന്നതിനോട് എല്ലാവര്‍ക്കും യോജിപ്പാണ്. അംഗത്വവിതരണത്തിലോ മറ്റേതെങ്കിലും പ്രശ്നത്തിലോ ആര്‍ക്കും പരാതിയില്ല.
തമിഴ്നാട് , കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉടന്‍ തന്നെ ജില്ലാവരണാധികാരികളായി നിയമിക്കുമെന്ന് കൃഷ്ണസ്വാമി അറിയിച്ചു. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications