Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്റ് ഇടപെട്ടു; മുരളി വിട്ടുവീഴ്ചയ്ക്കില്ല

തിരുവനന്തപുരം: ഐ ഗ്രൂപ്പ് നടത്തുന്ന മേഖലാറാലികള്‍ ഒഴിവാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കെ. കരുണാകരനോട് ടെലഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ റാലികള്‍ നടത്തുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി.

സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരി കൃഷ്ണസ്വാമി കരുണാകരനുമായി നടത്തിയ ചര്‍ച്ചയില്‍ സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കരുണാകരന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചിട്ടും റാലി നടത്തുമെന്ന് കരുണാകരന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അഹമ്മദ് പട്ടേല്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടത്.

റാലി മാറ്റിവച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് പട്ടേല്‍ കരുണാകരനോട് വ്യക്തമാക്കി. റാലി ഒഴിവാക്കുന്നുവെന്നുള്ള അറിയിപ്പ് മുരളിയുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് പട്ടേല്‍ കരുണാകരനോട് സൂചിപ്പിച്ചതായാണ് അറിയുന്നത്.

പട്ടേല്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന് കരുതപ്പെട്ടെങ്കിലും റാലി മാറ്റില്ലെന്ന നിലപാടില്‍ മുരളി ഉറച്ചുനിന്നു. കരുണാകരനും പത്മജയ്ക്കും ഹൈക്കമാന്റിന്റെ നിര്‍ദേശം അംഗീകരിക്കാമെന്ന മൃദുസമീപനമാണുള്ളതെന്ന് അറിയുന്നു. പട്ടേലിനോട് വിശദമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇതുസംബന്ധിച്ച് കരുണാകരന്‍ പറഞ്ഞത്.

റാലി നടത്തുന്നത് മുരളി അഭിമാനപ്രശ്നമായാണ് കാണുന്നത്. മുരളി തന്റെ നിലപാടില്‍ ഉറച്ചുനിന്നാല്‍ കരുണാകരനും മുരളിയെ പിന്തുണക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+