കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അസ്ഥിരം: ബര്‍ദാന്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: ജാര്‍ഖണ്ഡില്‍ ജെഎംഎം നേതാവ് ഷിബു സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏതുനിമിഷവും തകര്‍ന്നേക്കാമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍. സിപിഐ സമാപനസമ്മേളനം നെഹ്റു സ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയശക്തികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലെന്നാണ് ജാര്‍ഖണ്ഡിലെയും ബീഹാറിലെയും തിരഞ്ഞെടുപ്പുഫലങ്ങള്‍ കാണിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഭരണം പഴയകാല ഭരണത്തില്‍ നിന്നു വ്യത്യസ്തമായതു കൊണ്ടാണ് കോണ്‍ഗ്രസിനെ തങ്ങള്‍ പിന്‍താങ്ങുന്നത്. എന്നാല്‍ പൊതുമിനിമം പരിപാടിയില്‍ നിന്നു വ്യതിചലിച്ചാല്‍ യുപിഎ സര്‍ക്കാരിനെ പിന്തുണക്കാന്‍ പാര്‍ട്ടി തയ്യാറാവില്ല. പൊതുമിനിമം പരിപാടി വിജയകരമായി നടപ്പാക്കുവാന്‍ യുപിഎ സര്‍ക്കാര്‍ കാലാവധി തികക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ഷികമേഖലയുടെ വളര്‍ച്ചക്കാണ് സിപിഐ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞതവണ കേന്ദ്രം ഭരിച്ച എന്‍ഡിഎ സര്‍ക്കാര്‍ കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞതുകൊണ്ട് വന്‍തോതിലുള്ള ഇറക്കുമതിയാണ് രാജ്യത്തു നടന്നത്. രാജ്യത്തെ തൊഴിലില്ലായ്മയിലേക്കും ദാരിദ്യ്രത്തിലേക്കും നയിക്കാന്‍ ഇതു കാരണമായി.

കേരളത്തിലെ രാഷ്ട്രീയകാലാവസ്ഥ മാറിവരുന്നതായി ബര്‍ദാന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 18 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. വരുന്ന നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനഭരണം എല്‍ഡിഎഫിനു ലഭിക്കുമെന്നും ബര്‍ദാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X