സിപിഐ ആവശ്യം ചര്‍ച്ച ചെയ്യണം: വി.എസ്
തൃശൂര്‍: കമ്യൂണിസ്റ് പുനരേകീകരണം വേണമെന്ന സിപിഐയുടെ ആവശ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വി.എസ് അച്യുതാനന്ദന്‍.
സിപിഐക്കാരുടെ ആവശ്യം തള്ളിക്കളയാനാവില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണെന്നും വി. എസ് പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരേകീകരണത്തിന് ആദ്യം വേണ്ടത് സിപിഐ-സിപിഎം ആശയപ്പൊരുത്തമാണ്. സിപിഎം-സിപിഐ ലയനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിവിധ ഘട്ടങ്ങളിലാണെന്ന് അദ്ദേഹം അറിയിച്ചു.
യുഡിഎഫ്, കോണ്‍ഗ്രസ് സംസ്കാരം എല്‍ഡിഎഫ് സംസ്കാരവുമായി പൊരുത്തപ്പെടില്ല. അതുകൊണ്ട് എല്‍ഡിഎഫിന് തല്‍ക്കാലം ആരെയും ആവശ്യമില്ലെന്ന് വി. എസ് പറഞ്ഞു. കമ്യൂണിസ്റ് പാരമ്പര്യം അവകാശപ്പെടുന്ന ചിലരുടെ ഇപ്പോഴത്തെ പരുവം അത്ര നല്ലതല്ല. മതനിരപേക്ഷതയാണ് എന്നും എല്‍ഡിഎഫിന്റെ കൈമുതല്‍.
ചന്ദനക്കൊള്ളയുടെ കാര്യത്തില്‍ കെ. സുധാകരന്റെ ശരിയായ അനുയായിയാണ് കെ.പി വിശ്വനാഥനെന്ന് വി. എസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications