Get Updates
Get notified of breaking news, exclusive insights, and must-see stories!

റാലിയുമായി മുന്നോട്ടുപോകും: കരുണാകരന്‍

തിരുവനന്തപുരം: ഐ ഗ്രൂപ്പ് നടത്താന്‍ നിശ്ചയിച്ച റാലിയുമായി മുന്നോട്ടുപോകുമെന്നും റാലിയുടെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നും കെ. കരുണാകരന്‍ പറഞ്ഞു.

മുരളിക്ക് സ്ഥാനം വാങ്ങി ഒരു ഒത്തുതീര്‍പ്പിന് ഒരുക്കമല്ല. ഇത് ഹൈക്കമാന്റുമായുള്ള ഏറ്റുമുട്ടലല്ലെന്നും അച്ചടക്കനടപടി വന്നാല്‍ നേരിടുമെന്നും കരുണാകരന്‍ വ്യക്തമാക്കി. മാര്‍ച്ച് എട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കരുണാകരന്‍.

മകള്‍ക്കും മകനും വേണ്ടിയാണ് റാലി നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ റാലി പൊളിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സംസ്ഥാനത്തെ പാര്‍ട്ടിയിലെ പ്രശ്നങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനായി സോണിയാഗാന്ധിയെ ഉടന്‍ സന്ദര്‍ശിക്കും. പ്രശ്നങ്ങളെ കുറിച്ച് സോണിയക്ക് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാവുന്നത് തങ്ങള്‍ക്കെതിരായിരിക്കില്ല, മറ്റു ചിലര്‍ക്കെതിരെയായിരിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റയാനെ പോലെയാണ് മുന്നോട്ടു പോകുന്നത്. തനിക്ക് അധികാരമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരുണാകരന്‍ വെല്ലുവിളിച്ചു.

അച്ചടക്കനടപടിയുണ്ടാവുകയാണെങ്കില്‍ അത് ആദ്യമുണ്ടാവേണ്ടത് ഉമ്മന്‍ചാണ്ടിക്കെതിരെയാണ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ അവഹേളിക്കുന്നതും അച്ചടക്കലംഘനമാണ്.

ഉമ്മന്‍ചാണ്ടിയെടുക്കുന്ന തീരുമാനങ്ങളെല്ലാം ജനവിരുദ്ധാണ്. കെ. പി. വിശ്വനാഥന് വേണ്ടി സുപ്രിം കോടതിയെ സമീപിച്ച സര്‍ക്കാരിന്റെ നടപടി ശരിയായില്ല. ഈ കേസില്‍ സുപ്രിം കോടതി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കാന്‍ തയ്യാറാവുമോയെന്ന് കരുണാകരന്‍ ചോദിച്ചു. എന്നാല്‍ താന്‍ ഇപ്പോള്‍ രാജിആവശ്യം ഉന്നയിക്കുന്നില്ലെന്നും സമയം വരുമ്പോള്‍ അത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനാ തിരഞ്ഞെടുപ്പ് നടത്തുക, എല്ലാ വിഭാഗം കോണ്‍ഗ്രസുകാര്‍ക്കും തുല്യപരിഗണന നല്‍കുക എന്നീ രണ്ട് ആവശ്യങ്ങള്‍ മാത്രമേ ഐ ഗ്രൂപ്പ് ഉന്നയിക്കുന്നുള്ളൂ. സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന പുതിയ കെപിസിസി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിശോധിക്കണം.

കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി നടത്തിയ മൊബൈല്‍ ഫോണ്‍ സംഭാഷണം സാങ്കേതിക പ്രശ്നം മൂലം വ്യക്തമായിരുന്നില്ലെന്ന് കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+