ഒറ്റപ്പെട്ടാലും നേരിടാന്‍ തയ്യാര്‍: കുഞ്ഞാലിക്കുട്ടി
കൊച്ചി: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയാല്‍ മുസ്ലീംലീഗിന് ഒറ്റപ്പെടേണ്ടി വന്നാലും ആ സ്ഥിതി നേരിടാന്‍ തയ്യാറാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുവില കൊടുത്തും നടപ്പിലാക്കാന്‍ മുസ്ലീംലീഗ് ശ്രമിക്കും. അതിനു വേണ്ടി ലീഗിന് ചില ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. റിപ്പോര്‍ട്ട് എങ്ങനെ നടപ്പാക്കണമെന്നതിനെ സംബന്ധിച്ച് ഇനിയും ചര്‍ച്ചകള്‍ നടത്തണം. കൊച്ചിയില്‍ കേരളാ ലോയേഴ്സ് ഫോറം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയജീവിതത്തില്‍ ചെറുപ്പം മുതലേ തിരിച്ചടികള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് താനെന്നും ഇതെല്ലാം നേരിടാന്‍ തന്നെ സഹായിച്ചത് അഡ്വക്കറ്റുമാരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തനിക്കുവേണ്ടി ഇപ്പോഴും കോടതികളില്‍ അഡ്വക്കറ്റുമാര്‍ കേസുകള്‍ വാദിച്ചുകൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications