നടപടിക്ക് കെപിസിസിക്ക് അധികാരമില്ല: മുരളി
കോഴിക്കോട്: മേഖലാറാലി സംഘടിപ്പിക്കുന്ന ഡിസിസി ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്ന് കെ. മുരളീധരന്‍.
ഡിസിസി പ്രസിഡന്റുമാരാണ് റാലി സംഘാടകസമിതിയുടെ ഭാരവാഹികള്‍. ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നത് എഐസിസി പ്രസിഡന്റാണ്. അവരെ നീക്കാന്‍ എഐസിസി പ്രസിഡന്റിന് മാത്രമേ അധികാരമുള്ളൂ.
ജനലക്ഷങ്ങളെ സംഘടിപ്പിക്കാന്‍ കെല്പില്ലാത്തവരാണ് റാലിക്കെതിരെ അഭിപ്രായം പറയുന്നത്. റാലി നടത്തിപ്പ് സംബന്ധിച്ച് നേരത്തെ തീരുമാനിച്ച കാര്യങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്നും മുരളി വ്യക്തമാക്കി.












Click it and Unblock the Notifications