പഞ്ചാക്ഷരിയില്‍ മുങ്ങി ശിവരാത്രിയാഘോഷം
ആലുവ: പഞ്ചാക്ഷരിമന്ത്രമുരുവിട്ട് ശിവസ്തുതികളാല്‍ ഭക്തര്‍ ഉറക്കമിളക്കുന്ന ശിവരാത്രി മാര്‍ച്ച് എട്ട് ബുധനാഴ്ച ആഘോഷിക്കുന്നു. ശിവരാത്രി ദിവസം ഉറക്കമൊഴിഞ്ഞ് ശിവസങ്കല്‍പത്തില്‍ മുഴുകിയാല്‍ മോക്ഷപ്രാപ്തി കൈവരുമെന്നാണ് വിശ്വാസം.
ശിവരാത്രിയോടനുബന്ധിച്ച പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണച്ചടങ്ങുകള്‍ മാര്‍ച്ച് ഒന്‍പത് ബുധനാഴ്ച പുലര്‍ച്ചെ നടക്കും. ബലിതര്‍പ്പണത്തിനുള്ള പ്രധാനസ്ഥലമായ പെരിയാറിന്റെ തീരത്ത് ശിവരാത്രിയോടനുബന്ധിച്ച് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി 1500ളം പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുള്ളതായി എറണാകുളം റൂറല്‍ എസ് പി എം. എന്‍. പ്രകാശ് അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ള ശിവക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രസാദവിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്തിട്ടുണ്ട്.
ബലിതര്‍പ്പണത്തിനായി 400ളം ബലിക്കല്ലുകളും പെരിയാറിന്റെ തീരത്ത് സ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ബലിയിടാന്‍ മാര്‍ച്ച് എട്ട് ബുധനാഴ്ച രാത്രി തന്നെ പെരിയാറിന്റെ കരയിലെത്തും.












Click it and Unblock the Notifications