30 ലക്ഷത്തിന്റെ സ്പിരിറ്റ് പിടികൂടി
ചാലക്കുടി: സവാള ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 10,500 ലിറ്റര്‍ സ്പിരിറ്റ് ചാലക്കുടി പൊലീസ് പിടികൂടി.
പിടികൂടിയ സ്പിരിറ്റിന് 30 ലക്ഷം രൂപ വില വരും. ലോറി ഡ്രൈവര്‍ പാലക്കാട് മരുത് റോഡില്‍ പുത്തന്‍പുര കുട്ടിക്കൃഷ്ണന്റെ മകന്‍ ദേവദാസിനെ (36) അറസ്റ് ചെയ്തു.
സവാള ചാക്കുകള്‍ വച്ചതിന് അടിയിലായി 35 ലിറ്റര്‍ വീതം കൊള്ളുന്ന 300 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ലോറി എറണാകുളത്തെത്തിക്കാനും അവിടെയെത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാനുമാണ് നിര്‍ദേശമെന്ന് അറസ്റിലായ ഡ്രൈവര്‍ പറഞ്ഞു.
ലോറിയുടെ പുറകിലായുണ്ടായിരുന്ന സ്പിരിറ്റ് ലോബി കേരളാഅതിര്‍ത്തി കടക്കുന്നതിന് 10 കിലോമീറ്റര്‍ അകലെ വച്ച് ലോറി ഡ്രൈവറെ ടാറ്റാ സുമോയിലേക്ക് മാറ്റിക്കയറ്റി മറ്റൊരു ഡ്രൈവറെയാണ് ലോറിയേല്‍പ്പിച്ചത്. കേരളാഅതിര്‍ത്തി കടന്ന ശേഷമാണ് അറസ്റിലായ ഡ്രൈവറെ വീണ്ടും ലോറിയേല്‍പ്പിച്ചത്. എളുപ്പമാര്‍ഗത്തിലൂടെ കേരളത്തിലേക്കു കടക്കാനാണ് വേറെ ഡ്രൈവറെ ലോറിയേല്‍പ്പിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. വിഷു, ഈസ്റര്‍ കച്ചവടത്തിനു വേണ്ടിയാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ വന്‍സ്പിരിറ്റ് വേട്ടയാണിത്.












Click it and Unblock the Notifications