Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലാ റാലിയായാലും നടപടി: തെന്നല

തിരുവനന്തപുരം: ഐ ഗ്രൂപ്പ് ജില്ലാ റാലി നടത്തിയാലും അച്ചടക്ക നടപടിയുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

നടപടിയെടുക്കേണ്ടത് ഹൈക്കമാന്റാണ്. അതേ സമയം പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും തെന്നല പറഞ്ഞു.

റാലിയുമായി മുന്നോട്ടുപോവുമെന്ന് കരുണാകരന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഔദ്യോഗികപക്ഷം സജീവമായ ചര്‍ച്ചകള്‍ നടത്തുകയാണ്. സംഘടനാ തിരഞ്ഞെടുപ്പ് വരണാധികാരി കൃഷ്ണസ്വാമി മാര്‍ച്ച് എട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി.

സംഘടനാ തിരഞ്ഞെടുപ്പു സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് കൃഷ്ണസ്വാമി വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+