Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടിയെടുക്കാന്‍ അധികാരമുണ്ട്: തെന്നല

തിരുവനന്തപുരം: എഐസിസി അംഗങ്ങളല്ലാത്ത ഡിസിസി പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പിസിസിക്ക് അധികാരമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

കോഴിക്കോട് ഐ ഗ്രൂപ്പ് റാലിയുടെ സംഘാടകര്‍ ഡിസിസി പ്രസിഡന്റുമാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നുമുള്ള കെ. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് റാലി നടത്തുന്നുണ്ടെന്ന് ഡിസിസി കെപിസിസിയെ അറിയിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ മുമ്പുണ്ടായപ്പോള്‍ കൈകാര്യം ചെയ്തതു പോലെയായിരിക്കും ഇത്തവണയും കൈകാര്യം ചെയ്യുക. റാലി നടത്തിയാല്‍ ഹൈക്കമാന്റ് നല്‍കിയ നോട്ടീസില്‍ പറഞ്ഞ രിതീയിലുള്ള നടപടിയുണ്ടാകും.

സംഘടനാ തിരഞ്ഞെടുപ്പ് നടണത്തമെന്നും അതിന് ജില്ലാ വരണാധികാരികളായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ കൊണ്ടുവരണമെന്നുമായിരുന്നു ഐ ഗ്രൂുപ്പിന്റെ ആവശ്യങ്ങള്‍. ഇതുരണ്ടും അംഗീകരിച്ചതായി തെന്നല ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+