കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
റാലി: വീരാന്‍കുട്ടി ഐ ഗ്രൂപ്പിനെതിരെ
കോഴിക്കോട്: ഐ ഗ്രൂപ്പ് മാര്‍ച്ച് ഒമ്പത് ബുധനാഴ്ച നടത്താനിരിക്കുന്ന കോഴിക്കോട് മേഖലാറാലി ജില്ലാ റാലിയാക്കി മാറ്റാനുള്ള കെ. മുരളീധരന്റെ നിര്‍ദേശം കോഴിക്കോട് ഡിസിസി പ്രസിഡന്റ് എം. വീരാന്‍കുട്ടി തള്ളിക്കളഞ്ഞു.
മേഖലാറാലി നടത്താനുള്ള തീരുമാനവുമായി ഐ ഗ്രൂപ്പ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ തന്റെ നിലപാട് ഇതുവരെ വ്യക്തമാക്കാതിരുന്ന വീരാന്‍കുട്ടി മുരളിയുടെ ആവശ്യം തള്ളിയതൊടെ അദ്ദേഹം ഗ്രൂപ്പ് റാലികള്ക്കെതിരെയാണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
മുരളിയുടെ വിശ്വസ്തനായിരുന്ന വീരാന്‍കുട്ടി കോണ്‍ഗ്രസിലെ പുതിയ തര്‍ക്കത്തില്‍ തന്റെ നിലപാട് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. കോഴിക്കോട് റാലി നടന്നാല്‍ ജില്ലാഭാരവാഹികള്ക്കെതിരെ സ്വാഭാവികമായും നടപടിയുണ്ടാവുമെന്നതിനാലാണ് വീരാന്‍കുട്ടി ഐ ഗ്രൂപ്പിനെതിരായ നിലപാട് സ്വീകരിച്ചതെന്നാണ് കരുതുന്നത്.
Comments
Story first published: Tuesday, March 8, 2005, 5:30 [IST]