ബീഹാറില്‍ ഗവര്‍ണര്‍ ചുമതലയേറ്റെടുത്തു
ദില്ലി: രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ബീഹാറില്‍ ഗവര്‍ണര്‍ ഭൂട്ടാംസിംഗ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയേറ്റെടുത്തു.
ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര കമ്മിഷണര്‍, ഡിജിപി എന്നിവരുമായി ചര്‍ച്ച നടത്തും.
ഗവര്‍ണറെ സഹായിക്കുന്നതിനായി ഉപദേഷ്ടാവിനെ നിയമിക്കുന്നതു സംബന്ധിച്ച് ആര്‍ജെഡി നേതാവും കേന്ദ്ര റെയില്‍വെമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലുമായി ചര്‍ച്ച നടത്തും. മൂന്ന് ഉപദേഷ്ടാക്കളെയായിരിക്കും കേന്ദ്രം നിയമിക്കുന്നത്.
ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും ആര്‍ജെഡി പിന്നീട് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാലു പറഞ്ഞു.












Click it and Unblock the Notifications