ഗോവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സോണിയയെ കണ്ടു
ദില്ലി: ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എഐസിസി അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് നിയമസഭയില്‍ തങ്ങള്‍ക്കു ഭൂരിപക്ഷമുണ്ടെന്നറിയിച്ചു. ഗോവ മുന്‍മുഖ്യമന്ത്രി പ്രതാപ്സിംഗ് റാണെയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ സോണിയയെ കാണാനെത്തിയത്.
കോണ്‍ഗ്രസിന്റെ 18 എംഎല്‍എമാരും സോണിയയെ കണ്ട് തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതായി അറിയിച്ചതായി റാണെ പറഞ്ഞു. ഭൂരിപക്ഷമുണ്ടായിട്ടും ഗോവയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ റാണെ വിസമ്മതിച്ചു.
രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാമിനേയും എംഎല്‍എമാര്‍ കണ്ട് തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന അവകാശവാദം ഉന്നയിക്കും.
ഗോവ മുഖ്യമന്ത്രിയായിരുന്ന റാണെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചിട്ടും കേന്ദ്രശുപാര്‍ശയെ തുടര്‍ന്ന് മാര്‍ച്ച് നാലിന് ഗോവയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നിരുന്നു.












Click it and Unblock the Notifications