Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ സഭാനടപടികള്‍ തടസപ്പെടുത്തില്ല

ദില്ലി: പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നടപടികള്‍ സാധാരണനിലയില്‍ തുടരാന്‍ അനുവദിക്കുന്നതിന് എന്‍ഡിഎ തീരുമാനിച്ചു.

ജെഎംഎം നേതാവ് ഷിബു സോറനെ മുഖ്യമന്ത്രിയായി നിയമിച്ച ജാര്‍ഖണ്ഡ് ഗവര്‍ണറുടെ വിവാദതീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച എന്‍ഡിഎ ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു.

അതേ സമയം മാര്‍ച്ച് 15ന് വിശ്വാസവോട്ട് തേടുന്നതിനു മുമ്പ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ മന്ത്രിസഭയില്‍ ഒരു ആംഗ്ലോ ഇന്ത്യനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതു സംബന്ധിച്ച് ഇരുസഭകളിലും പ്രതിഷേധം ഉയര്‍ത്തുമെന്ന് ബിജെപിയുടെ രാജ്യസഭയിലെ ഉപനേതാവ് സുഷമ സ്വരാജ് പറഞ്ഞു.

എന്‍ഡിഎ നേതാക്കളായ ജോര്‍ജ് ഫെര്‍ണാണ്ടസ്, നിതിഷ്കുമാര്‍, അരുണ്‍ ജെറ്റ്ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ മാര്‍ച്ച് ഒമ്പത് ബുധനാഴ്ച ഉച്ചക്കു ശേഷം രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാമുമായി കൂടിക്കാഴ്ച നടത്തിയേക്കും. ജാര്‍ഖണ്ഡില്‍ എന്‍ഡിഎയെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+