കോഴിക്കോട്ട് ആവേശോജ്ജ്വലമായ ഐ ഗ്രൂപ്പ് റാലി
കോഴിക്കോട്: ഐ ഗ്രൂപ്പിന്‍െറ കോഴിക്കോട് മേഖലാ റാലി ആരംഭിച്ചു. കെ. കരുണാകരന്‍ നയിയ്ക്കുന്ന റാലിയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിയ്ക്കുകയാണ്. റാലി നയിയ്ക്കാനായി കെ.കരുണാകരന്‍ മാര്‍ച്ച് ഒമ്പത് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലാണ് കോഴിക്കോട്ട് എത്തിയത്.
50,000 ത്തിലേറെ ആളുകള്‍ പ്രകടനത്തി പങ്കെടുക്കാന്‍ ഇപ്പോഴും എത്തിക്കാിെരിക്കുകയാണ്െ സംഘാടകര്‍ അറിയിച്ചു. ആവേശത്തോടെ റാലിയില്‍ പങ്കെടുക്കുന്ന ഐ വിഭാഗം പ്രവര്‍ത്തകര്‍ കരുണാകരനും മുരളിയ്ക്കും അനുകൂലമായി മുദ്രാവാക്യം മുഴക്കുന്നുണ്ട്. ഇതിനൊപ്പം ഉമ്മന്‍ ചാണ്ടിയ്ക്കും അഹമ്മദ് പട്ടേലിനും എതിരേയും വികാരോജ്ജ്വലമായി മുദ്രാവാക്യം വിളിയ്ക്കുന്നുണ്ട്. എ.കെ. ആന്റണിയ്ക്കെതിരെ കാര്യമായ മുദ്രാവാക്യങ്ങള്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
വൈകിട്ട് ആറ് മണിയോടെ റാലി സമ്മേളന നഗരിയായ സ്വപ്ന നഗരിയില്‍ എത്തിച്ചേരും. തുടന്ന് കെ. കരുണാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എം.പിയും സമ്മേളനത്തില്‍ പ്രസംഗിയ്ക്കും.
ഹൈകമാണ്ടിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി നടത്തുന്ന റാലി ആയതുകൊണ്ട് ഇതിന് ശേഷവും നടപടി ഉണ്ടാവുമെന്ന് കരുതുന്നു. നേതൃത്ത്വ വിരുദ്ധ റാലിയില്‍ പങ്കെടുക്കുന്നവരെ കണ്ടെത്താനായി കോണ്‍ഗ്രസ് നേതൃത്ത്വം നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications