Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനുണ്ടെങ്കില്‍ റാലി നടത്തും: കരുണാകരന്‍

കോഴിക്കോട്: മുരളീധരനെ പുറത്താക്കിയ ഹൈക്കമാന്റ് നടപടി പ്രത്യാഘാതമുണ്ടാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. തനിക്ക് ജീവനുണ്ടെങ്കില്‍ പ്രഖ്യാപിച്ച പ്രകാരം തന്നെ മേഖലാ റാലികള്‍ നടത്തുമെന്നും കരുണാകരന്‍ പറഞ്ഞു. മുരളീധരന്റെ സസ്പെന്‍ഷനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റാലി നടത്താന്‍ ആഹ്വാനം നല്‍കിയത് മുരളിയല്ല. റാലി നടത്താന്‍ ആഹ്വാനം നല്‍കിയ തനിക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. സസ്പെന്‍ഷന്‍ ഇനിയും വരും. അതുകണ്ട് ഭയക്കില്ല. കോഴിക്കോട് മാത്രമല്ല, കൊച്ചിയിലും തിരുവനന്തപുരത്തും മേഖലാറാലികള്‍ നടത്തും. റാലിയെ എന്തിനാണ് ഭയപ്പെടുന്നതെന്ന് അറിയില്ല.

ഐ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മേഖലാറാലികള്‍ പരാജയപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം അപമാനകരമാണ്. ഉമ്മന്‍ചാണ്ടിയുമായി ഇനി ഒത്തുതീര്‍പ്പില്ല. ഇപ്പോള്‍ ഐ ഗ്രൂപ്പിന് പാര്‍ട്ടി വിട്ടുപോകേണ്ട അവസ്ഥയില്ല. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കില്ല. എന്നാല്‍ അച്ചടക്ക നടപടി കൊണ്ട് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീരില്ല.

എംഎല്‍എമാരും ഡിസിസി ഭാരവാഹികളും അടുത്ത റാലികളില്‍ പങ്കെടുക്കും. വരണാധികാരി അനുകൂലമായി സംസാരിച്ചെങ്കിലും സംഘടനാ തിരഞ്ഞെടുപ്പിനുള്ല തീയതി ഇതുവരെ പ്രഖ്യാപിക്കാത്തതില്‍ തനിക്ക് അസന്തുഷ്ടിയുണ്ട്.

പണവും അധികാരവും എല്ലാം റാലിക്കെതിരെ പ്രയോഗിക്കുകയാണ്. അവസാനനിമിഷം പോലും മാധ്യമങ്ങളിലൂടെയും മറ്റ് ഏജന്‍സികളിലൂടെയും റാലിക്കെതിരെ നടത്തുന്ന നീക്കം രാഷ്ട്രീയത്തിന് അപമാനകരമാണ്. ഭീഷണിയോ അധികാരത്തിന്റെ ദുര്‍വിനിയോഗമോ കൊണ്ട് കാര്യം നടത്താനാണ് ശ്രമമെങ്കില്‍ അവരോട് സഹതപിക്കുകയേ വഴിയുള്ളൂ- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+