രാഷ്ട്രീയസമവാക്യങ്ങള്‍ മാറും: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയസമവാക്യങ്ങളില്‍ മാറ്റം വരുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി.
സംവരണസംരക്ഷണ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള നിയമസഭാമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന ശുപാര്‍ശയുള്ള റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കാലതാമസം വരുത്തിയാല്‍ അത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കും. റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു നടത്താനിരിക്കുന്ന ന്യൂനപക്ഷപ്രക്ഷോഭങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications