സസ്പെന്‍ഷന്‍: മുരളിക്ക് ഫാക്സ് സന്ദേശം ലഭിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്തതായി അറിയിക്കുന്ന ഹൈക്കമാന്റിന്റെ ഫാക്സ് സന്ദേശം കെ. മുരളീധരന് ലഭിച്ചു.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മുരളിയെ സസ്പെന്റ് ചെയ്യുന്നുവെന്നാണ് കത്തിന്റെ ഉള്ളടക്കം. കോഴിക്കോട് ഐ ഗ്രൂപ്പ് ബുധനാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച റാലി പിന്‍വലിച്ചാല്‍ സസ്പെന്‍ഷന്‍ റദ്ദാക്കുമെന്ന് കത്തിലില്ല. നേരത്തെ ഹൈക്കമാന്റ് ഇങ്ങനെ ഉപാധി വച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലാണ് സന്ദേശം അയച്ചത്. സന്ദേശത്തിന്റെ പകര്‍പ്പ് കെപിസിസി പ്രസിഡന്റിനും ലഭിച്ചിട്ടുണ്ട്.
റാലി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മറികടന്നതിനാലാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റാലി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മുരളി നല്‍കിയ മറുപടിയെ പട്ടേല്‍ വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണ് കത്തില്‍ ചെയ്തിരിക്കുന്നതെന്ന് പട്ടേല്‍ ചൂണ്ടിക്കാട്ടി.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് ലഭിച്ച ഫാക്സ് സന്ദേശവും മുരളിക്ക് കൈമാറുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications