കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാലിയില്‍ മാറ്റമില്ല: മുരളീധരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട്ട് മാര്‍ച്ച് ഒമ്പത് ബുധനാഴ്ച നടക്കാനിരിക്കുന്ന ഐ ഗ്രൂപ്പിന്റെ മേഖലാ റാലി ഒരു കാരണ വശാലും റദ്ദാക്കില്ലെന്നും കൂടുതല്‍ ഭംഗിയായി റാലി നടത്തുമെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരന്‍ അറിയിച്ചു.

തന്നെ സസ്പെന്റ് ചെയ്ത ഹൈക്കമാന്റ് നടപടി അണികളുടെ ആവേശം കൂട്ടിയിട്ടേയുള്ളൂവെന്നും റാലിയും സസ്പെന്‍ഷനുമായി യാതൊരു ബന്ധമില്ലെന്നും മുരളി പറഞ്ഞു. സസ്പെന്‍ഷന്‍ ഉത്തരവ് ഇതുവരെ കൈയില്‍ കിട്ടിയിട്ടില്ലെന്നും മുരളി വ്യക്തമാക്കി.

അച്ചടക്ക നടപടി റാലിക്ക് കൂടുതല്‍ കരുത്തു നല്‍കും. നടപടി കുറച്ചു നേരത്തേ ആയിരുന്നെങ്കില്‍ റാലിക്ക് കുറച്ചുകൂടി ആവേശം കൂടിയേനെ. തനിക്കെതിരെ അച്ചടക്കനടപടിയെടുത്തതിന്റെ പ്രതിഫലനം കൊച്ചി, കോഴിക്കോട് റാലികളില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏകാധിപത്യ പരമായ നടപടിക്കെതിരെ പാര്‍ട്ടിക്കു പുറത്തുനിന്നു പൊരുതും. അച്ചടക്കത്തിന്റെ പേരില്‍ അദ്ദേഹത്തിന് നേതാക്കളെ വിരട്ടാം. എന്നാല്‍ അണികളെ വിരട്ടാനാകില്ല.

പാര്‍ട്ടിക്കുളളിലെ ഒരു വിഭാഗമാണ് തനിക്കെതിരെ പ്രവര്‍ത്തിച്ചത്. എഐസിസി അധ്യക്ഷ സോണിയാഗാന്ധിക്ക് ഇതുമായി ബന്ധമില്ലെന്നു തന്നെയാണ് തന്റെ വിശ്വാസം. നെഹ്റു കുടുംബത്തോട് ഇനിയും കൂറുപുലര്‍ത്തും.

കോഴിക്കോട്ട് നടക്കുന്ന മേഖലാ റാലിയില്‍ എതൊക്കെ ഡിസിസി നേതാക്കള്‍ വരുമെന്ന് അറിയാന്‍ വൈകുന്നേരം വരെ കാത്തിരിക്കണം. എന്നാല്‍ സ്റേജിനു മുന്നില്‍ ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ ഉണ്ടാകും.

അവസാന വട്ട മലക്കം മറിച്ചിലുകള്‍ നടത്തുന്ന രാഷ്ട്രീയക്കാര്‍ എന്നും ഉണ്ടായിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ അത്തരക്കാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാകും. ഇവരോട് സഹതാപമേ ഉള്ളൂ. ഇവര്‍ക്ക് പാര്‍ട്ടി അണികളും ജനങ്ങളും ശിക്ഷ നല്‍കും. അറവുശാലയിലേക്ക് ആകര്‍ഷിച്ച് അവരെ വെട്ടിക്കൊല്ലാനാണ് ഗ്രൂപ്പിന്റെ ശത്രുക്കള്‍ ശ്രമിക്കുന്നത്. അവരോട് സഹതാപമേ ഉള്ളൂ.

റാലിയിലെ പ്രവര്‍ത്തക പങ്കാളിത്തം കുറയ്ക്കാന്‍ ഭരണ സ്വാധീനമുപയോഗിച്ച് ശ്രമം നടക്കുന്നുണ്ടെങ്കിലും അതൊന്നും വിലപ്പോവില്ലെന്നും മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X