Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തു

ദില്ലി: സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കെ. മുരളീധരനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്തു. കോഴിക്കോട് നടത്താനിരിക്കുന്ന ഐ ഗ്രൂപ്പ് റാലി റദ്ദാക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കമാന്റ് നടപടിയെടുത്തത്.

അതേ സമയം റാലി റദ്ദാക്കി നിരുപാധികം മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ഹൈക്കമാന്റ് സൂചന നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച രാത്രി 12 മണിയോടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലാണ് സസ്പെന്‍ഷന്‍ തീരുമാനം അറിയിച്ചത്. റാലി മാറ്റിയാല്‍ സസ്പെന്‍ഷന്‍ പുന:പരിശോധിക്കുമെന്ന് പട്ടേല്‍ വ്യക്തമാക്കി.

റാലി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റ് മുരളീധരന് നല്‍കിയ കത്തിന് ചൊവ്വാഴ്ച മറുപടി നല്‍കിയിരുന്നു. മുരളിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

മേഖലാ റാലിയല്ല, ഡിസിസിയുടെ റാലിയാണ് നടത്തുന്നതെന്ന് മുരളി അഹമ്മദ് പട്ടേലിന് അയച്ച ഫാക്സ് സന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നു. അങ്ങനെയാണെങ്കില്‍ അക്കാര്യം വ്യക്തമാക്കി ഡിസിസി പ്രസിഡന്റിന്റെ കത്ത് ചൊവ്വാഴ്ച അഞ്ച് മണിക്ക് മുമ്പെത്തിക്കാന്‍ പട്ടേല്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് റാലി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേതാണെന്ന് വ്യക്തമാക്കുന്ന കത്ത് ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടിയില്‍ നിന്നും മുരളി ആവശ്യപ്പെട്ടെങ്കിലും കത്ത് നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. കത്ത് എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+