Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്ല് സംഭരണം: ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: നെല്ല് സംഭരണം സംബന്ധിച്ച് പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ നടക്കുന്ന നിരാഹാര സമരം തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

നെല്ല് സംഭരണത്തിന് കാര്യക്ഷമമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാക്കള്‍ നിയമസഭാ കവാടത്തില്‍ മാര്‍ച്ച് ഒമ്പത് ബുധനാഴ്ച രാവിലെ ഉപവാസം തുടങ്ങിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴിയോ മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ നെല്ല് സംഭരിയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.

പ്രതിപക്ഷ നേതാക്കളുടെ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാഴാഴ്ച മുതല്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന് സി പി എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് അച്യുതാനന്ദനോടൊപ്പം കെ. പി. രാജേന്ദ്രന്‍ (സിപിഐ), സി. കെ. നാണു (ജനതാദള്‍-എസ്), എ. എ. അസീസ് (ആര്‍എസ്പി), കെ. സി. ജോസഫ് (കേരള കോണ്‍ഗ്രസ്-ജെ), പി. സി. ജോര്‍ജ് (കേരള കോണ്‍ഗ്രസ്- സെക്യുലര്‍), എ. സി. ഷണ്മുഖദാസ് (എന്‍സിപി), വി. സി. കബീര്‍ (കോണ്‍ഗ്രസ്-എസ്) എന്നിവരാണ് നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+