Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരാന്‍കുട്ടി റാലിയില്‍ പങ്കെടുക്കില്ല

കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റും മുരളീധരന്റെ വിശ്വസ്തനുമായ എം.വീരാന്‍കുട്ടി കോഴിക്കോട് മാര്‍ച്ച് ഒമ്പത് ബുധാനാഴ്ച നടക്കുന്ന ഐ ഗ്രൂപ്പിന്റെ മേഖലാറാലിയില്‍ പങ്കെടുക്കില്ല.

മേഖലാറാലികളുടെ ഒരുക്കങ്ങള്‍ക്കായി രൂപീകരിച്ച കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയായ വീരാന്‍കുട്ടി അച്ചടക്കനടപടി ഭയന്നാണ് റാലിയില്‍ നിന്നു പിന്‍മാറിയതെന്നറിയുന്നു.

രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കോഴിക്കോടുള്ള ഒരു സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച വീരാന്‍കുട്ടിയെ കഴിഞ്ഞ ദിവസം മുരളീധരന്‍ സന്ദര്‍ശിച്ച് മേഖലാറാലി ജില്ലാറാലിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കത്താവശ്യപ്പെട്ടെങ്കിലും അദ്ദേഹം കത്തു നല്‍കിയിരുന്നില്ല.

ഇതിനിടെ സംഘടനാതെരഞ്ഞെടുപ്പു നടത്താമെന്ന് ഹൈക്കമാന്റ് പ്രതിനിധി കൃഷ്ണസ്വാമി ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ റാലികള്‍ ഉപേക്ഷിക്കണമെന്ന് ചില ഐ ഗ്രൂപ്പ് നേതാക്കള്‍ കരുണാകരനോടും മുരളിയോടും അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+