പ്രതിപക്ഷം അനിശ്ചിതകാല നിരാഹാരം തുടങ്ങി
തിരുവനന്തപുരം: നെല്ല് സംഭരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ നിയമസഭാമന്ദിരത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി.
ഈ ആവശ്യമുന്നയിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയതിന് ശേഷമാണ് സത്യഗ്രഹം ആരംഭിച്ചത്.
നെല്ല് സംഭരണം കാര്യക്ഷമല്ലാത്തതില്‍ പ്രതിഷേധിച്ച് നിരാഹാരം തുടങ്ങുന്നതായി ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിപക്ഷം ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രശ്നത്തില്‍ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
അച്യുതാനന്ദനോടൊപ്പം കെ. പി. രാജേന്ദ്രന്‍ (സിപിഐ), സി. കെ. നാണു (ജനതാദള്‍-എസ്), എ. എ. അസീസ് (ആര്‍എസ്പി), കെ. സി. ജോസഫ് (കേരള കോണ്‍ഗ്രസ്-ജെ), പി. സി. ജോര്‍ജ് (കേരള കോണ്‍ഗ്രസ്- സെക്യുലര്‍), എ. സി. ഷണ്മുഖദാസ് (എന്‍സിപി), വി. സി. കബീര്‍ (കോണ്‍ഗ്രസ്-എസ്) എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്.












Click it and Unblock the Notifications