കാഞ്ചി: ശങ്കരരാമന്‍ കേസില്‍ ജുഡീഷ്യല്‍ റിമാന്റ് നീട്ടി
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസിലുള്‍പ്പെട്ട 19 പേരുടെയും ജുഡീഷ്യല്‍ റിമാന്റ് മാര്‍ച്ച് 24 വരെ നീട്ടി. ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി.ഉത്തമരാജനാണ് റിമാന്റ് നീട്ടി മാര്‍ച്ച് 10 വ്യാഴാഴ്ച ഉത്തരവു പുറപ്പെടുവിച്ചത്. എണ്ണം തികയാത്തതിനാല്‍ കേസിലെ കുറ്റപത്രത്തിന്റെ കോപ്പികള്‍ വ്യാഴാഴ്ചയും നല്‍കിയില്ല. ഇതു തുടര്‍ച്ചയായ മൂന്നാംതവണയാണ് കുറ്റപത്രം നല്‍കാന്‍ കഴിയാതെ പോകുന്നത്.
ചന്ദ്രശേഖരേന്ദ്ര സരസ്വതിയോടനുബന്ധിച്ചുള്ള ആരാധനാച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി കോടതി മുന്‍പാകെ ഹാജരായിരുന്നില്ല.
കേസില്‍ ജാമ്യം ലഭിച്ച വിജയേന്ദ്രസരസ്വതിയുള്‍പ്പെടെയുള്ള അഞ്ചുപേരോടും മാര്‍ച്ച് 24ന് ഹാജരാകാന്‍ കോടതി ഉത്തരവു നല്‍കിയിട്ടുണ്ട്.
കേസിലുള്‍പ്പെട്ട അപ്പുവും കോടതിയില്‍ ഹാജരായില്ല. ഗുണ്ടാനിയമപ്രകാരം കേസെടുത്തതിനെതിരെയുള്ള കേസില്‍ മറ്റൊരു കമ്മററി മുന്‍പാകെ ഹാജരാകാനുള്ളതിനാലാണ് അപ്പു സെഷന്‍സ് കോടതിയില്‍ ഹാജരാകാതിരുന്നത്.












Click it and Unblock the Notifications