എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് വ്യാപിപ്പിക്കും
ദില്ലി: കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലേക്ക് സര്‍വീസാരംഭിക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും പിന്നീട് സര്‍വീസ് വ്യാപിപ്പിക്കുമെന്ന് കേന്ദ്രവ്യോമയാനവകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍ ലോക്സഭയില്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂട്ടുന്ന കാര്യം യാത്രക്കാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിദേശ എയര്‍ലൈന്‍സുകള്‍ക്ക് അനുവാദം കൊടുക്കും.
അടുത്ത മൂന്നുവര്‍ഷത്തേക്ക് എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനുമൊഴികെ മറ്റു ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഗള്‍ഫിലേക്ക് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കില്ല. എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും നഷ്ടമില്ലാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
എയര്‍ ഇന്ത്യയിലും ഇന്ത്യന്‍ എയരലൈന്‍സിലും 2001-02ല്‍ 20.4ലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം 2003-04ല്‍ 22.3 ലക്ഷമായി ഉയര്‍ന്നതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications