ഗോന്ധ്ര: കെ.ആര്‍ നാരായണന് കമ്മീഷന്‍ അപേക്ഷ നല്‍കും
അഹമ്മദാബാദ്: ഗുജറാത്ത് കലാപം അന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് വെളിപ്പെടുത്തിയ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനുള്ള അപേക്ഷ നല്‍കുമെന്ന് നാനാവതി കമ്മീഷന്‍ അറിയിച്ചു.
നാരായണന്റെ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് അദ്ദേഹത്തോട് വിശദാംശം അറിയിക്കാന്‍ ആവശ്യപ്പെടണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഗോധ്രാ കലാപം അന്വേഷിക്കുന്ന നാനാവതി കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം മുന്‍ രാഷ്ട്രപതിയെ വിളിച്ചുവരുത്താനാകില്ലെന്നും അദ്ദേഹത്തിന് എന്തെങ്കിലും അറിയിക്കണമെന്നുണ്ടെങ്കില്‍ അതിനു തയ്യാറാകണമെന്നും അഭ്യര്‍ഥിച്ചാണ് കത്ത് അയയ്ക്കുന്നതെന്നും കമ്മീഷന്‍ പറഞ്ഞു.
താന്‍ നിരവധി തവണ അഭ്യര്‍ഥിച്ചിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയി ഗുജറാത്തിലെ കലാപം അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടിരുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ കെ.ആര്‍. നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ അഭ്യര്‍ഥന മാനിച്ച് പട്ടാളത്തെ ഗുജറാത്തിലേക്ക് അയച്ചെങ്കിലും ലഹളക്കാരെ അമര്‍ച്ച ചെയ്യാന്‍ പട്ടാളത്തിന് അധികാരം നല്‍കിയിരുന്നില്ലെന്നും നാരായണന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications