സസ്പെന്‍ഷന്‍ മുരളി സ്വയംവാങ്ങിയത്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സസ്പെന്‍ഷന്‍ നടപടി കെ.മുരളീധരന്‍ സ്വയം വാങ്ങിയതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് നടന്നത് കോണ്‍ഗ്രസ് റാലിയല്ലെന്നും അതില്‍ പാര്‍ട്ടിക്ക് യാതൊരു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് പാര്‍ട്ടിക്കകത്ത് നിന്നുകൊണ്ടുള്ള റാലിയല്ല. അങ്ങനെയായിരുന്നെങ്കില്‍ മുരളിക്കെതിരെ ഹൈക്കമാന്റ് നടപടിയെടുക്കുമായിരുന്നില്ല. റാലി നടത്തരുതെന്ന് എല്ലാവരും ആവശ്യപ്പെട്ടിട്ടും റാലി നടത്തി. ഇതെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. അതില്‍ തന്നെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. ഈ റാലി പാര്‍ട്ടി റാലിയല്ലെന്ന് കെപിസിസി തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയുണ്ടാകും.റാലിയില്‍ കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നവര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും.












Click it and Unblock the Notifications