കൂടുതല്‍ എഞ്ചിനീയറിംഗ് കോളജുകള്‍ അനുവദിക്കില്ല
തിരുവനന്തപുരം: വിശദമായ പഠനം നടത്തിയ ശേഷം മാത്രമെ സംസ്ഥാനത്ത് ഇനി സ്വാശ്രയ എഞ്ചിനീയിംഗ് കോളജുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ത്തന്നെ 38 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജുകളും 148 സ്വകാര്യ എഞ്ചിനീയറിംഗ് കോളജുകളുമുണ്ട്. പ്രവേശനനടപടികള്‍ വൈകിയതു കാരണം ഈ കോളജുകളിലെ പല സീറ്റുകളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
ജോലിസാധ്യതകള്‍ കണക്കാക്കി എഞ്ചിനീയറിംഗ് കോളജുകളിലെ കോഴ്സുകള്‍ പുനര്‍ക്രമീകരിക്കും. ഇതിനുള്ള ആദ്യപടിയായി 20 എഞ്ചിനീയറിംഗ് കോളജുകളിലെ കോഴ്സുകള്‍ പരിഷ്കരിക്കും. കമ്പനികളുടെ ക്യാംപസ് തെരഞ്ഞെടുപ്പ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ കോളജുകളില്‍ സോഫ്റ്റ് സ്കില്‍ വികസന പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും.
അഖിലേന്ത്യാതലത്തില്‍ നടത്തുന്ന മത്സരപ്പരീക്ഷകളില്‍ മലയാളികള്‍ പുറകിലാകുന്നതു കൊണ്ട് സംസ്ഥാനത്ത് നിലവാരമുള്ള പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ടീച്ചര്‍മാര്‍ക്ക് ആവശ്യമുള്ള പരിശീലനം ലഭിക്കേണ്ടത് അത്യാവശ്യമായതു കൊണ്ട് ബിഎഡ് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും ആലോചിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications