റാലിയില്‍ പങ്കെടുത്തതിന് മൂന്ന് പേര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് മാര്‍ച്ച് ഒമ്പത് ബുധനാഴ്ച കോഴിക്കോട്ട് നടത്തിയ മേഖലാ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി തുടങ്ങി. മൂന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരെ ഈ കുറ്റത്തിന് സസ്പണ്ട് ചെയ്തിട്ടുണ്ട്.
മുസ്തഫ ബേക്കര്‍, ഇബ്രാഹിം കുട്ടി കല്ലാര്‍, പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് സസ്പണ്ട് ചെയ്തത്. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. അനില്‍ കുമാരാണ് ഇവരെ സസ്പണ്ട് ചെയ്തത്. ദേശീയ പ്രസിഡണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്നാണ് അനില്‍ കുമാര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications