കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ചില്ല

  • By Staff
Google Oneindia Malayalam News

പാലക്കാട്: പഞ്ചായത്ത്, നിയമസഭാതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അറിയിച്ചു. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂറുമാറ്റം നിരുത്സാഹപ്പെടുത്തുന്നതിന് പ്രസിഡന്റിനെ നേരിട്ടു തെരഞ്ഞെടുക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മുപ്പതിലേറെപ്പേരെ കൂറുമാറ്റനിയമപ്രകാരം അയോഗ്യരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശുപാര്‍ശ. ഇതിന്മേല്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നഗരസഭയിലും കോര്‍പറേഷനിലും മാത്രമേ വോട്ടിംഗ് യന്ത്രം ഉപയോഗിക്കൂ. ആവശ്യത്തിന് വോട്ടിംഗ് യന്ത്രം ഇല്ലാത്തതാണ് കാരണം. 7000 വോട്ടിംഗ് യന്ത്രങ്ങള്‍ ഇപ്പോള്‍ വാങ്ങുന്നുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പുകമ്മീഷനില്‍ നിന്ന് സംസ്ഥാനത്തിന് വോട്ടിംഗ് യന്ത്രങ്ങള്‍ ലഭിക്കില്ല. കേസുകള്‍ വരുമ്പോള്‍ കോടതിയില്‍ യന്ത്രങ്ങള്‍ ഹാജരാക്കേണ്ടിവരുമെന്നതുകൊണ്ടാണിത്.

വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമില്ല. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ തിരിച്ചറിയാനുള്ള പത്തുരേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതിയെന്നും കമ്മീഷണര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X