Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുഐക്യവേദി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: ഇരിട്ടിക്കടുത്ത് പയഞ്ചേരിമുക്കില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകനെ ഒരു സംഘം ബസില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഹിന്ദുഐക്യവേദി ജില്ലാകണ്‍വീനര്‍ ടി.അശ്വിനികുമാ(25)റാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ജില്ലാ പ്രമുഖുമാണ് മീത്തല്‍ പുന്നാട്ട് കാരനായ ഇദ്ദേഹം.

കണ്ണൂരില്‍ നിന്ന് പുന്നാട് വഴി അടയ്ക്കാത്തോട്ടിലേയ്ക്ക് പോവുകയായിരുന്ന പ്രേമ ബസ് പയഞ്ചേരി കവലയില്‍ എത്തിയപ്പോവായിരുന്നു ആക്രമണം. മുഖം മുടി ധരിച്ച സംഘമാണ് ബസ് തടഞ്ഞ് നിറുത്തി ആദ്യം ബോംബ് എറിഞ്ഞത്. ഉടനേ തന്നെ ബസ്സിനകത്തുണ്ടായിരുന്നവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് എട്ട് പേരുള്ള മുഖംമൂടി സംഘം ബസിനുള്ളില്‍ കയറി വാളുകൊണ്ട് അശ്വനി കുമാറിനെ പലതവണ വെട്ടിയതായി കണ്ട് നിന്നവര്‍ പറഞ്ഞു. ബസിനുള്ളില്‍ വച്ച് തന്നെ അശ്വനികുമാര്‍ മരിച്ചു.

മുഖംമൂടി സംഘം ജീപ്പില്‍ ബസിനെ പിന്തുടര്‍ന്നാണ് എത്തിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി കടകളടപ്പിച്ചു. നഗരത്തിലെ പല കടകളും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ത്തതിനാലായിരുന്നു കല്ലേറ്. ചില സ്ഥലങ്ങളില്‍ ചെറിയ തോതില്‍ തീവയ്പും ഉണ്ടായി. ഇരിട്ടി പട്ടണത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കനത്ത പൊലീസ് സന്നാഹം പട്ടണത്തിലുണ്ട്. ഇരിട്ടിയിലെ വാഹന ഗതാഗതവും തടസപ്പെട്ടു.

മൃതദേഹം പരിയാരം മെഡിയ്ക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.പ്രമുഖ ഹൈന്ദവ മത പ്രഭാഷകനായ അശ്വനികുമാര്‍ ഇരിട്ടിയിലെ പ്രഗതി കോളജില്‍ പഠിപ്പിയ്ക്കുന്നുണ്ടായിരുന്നു. കോളജിലേയ്ക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം.

കഴിഞ്ഞ വര്‍ഷം ജൂണില്‍ പുന്നാട്ട് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് കൊല ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച കേസിലെ ആറ് പ്രതികളില്‍ അശ്വനി കുമാറും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തം പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതാണ് കൊലയ്ക്കുള്ള കാരണമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+