കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന മൊഴി നല്‍കി: സുഗതകുമാരി
കോഴിക്കോട് : മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യ സാക്ഷി റജീന വനിതാകമ്മീഷനില്‍ മൊഴിനല്‍കിയിതായി സംസ്ഥാന വനിതാകമ്മീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ സുഗതകുമാരി കോടതിയില്‍ ബോധിപ്പിച്ചു. ഭീഷണി കാരണമാണ് റജീന കേസ് പിന്‍വലിച്ചതെന്നും അവര്‍ മൊഴി നല്‍കി.
റജീനയെ ലൈംഗികമായി പീഡിപ്പിച്ചതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമൊവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി ജെ സെബാസ്റ്യന്‍ നകിയ സ്വകാര്യ അന്യായം പരിഗിക്കവെയാണ് സുഗതകുമാരി ഇക്കാര്യം അറിയിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസെടുത്തു. റജീനയുടെ സഹോദരന്‍ അയൂബ്, ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഏ വി ജോര്‍ജ് എന്നിവരില്‍ നിന്ന്് ഏപ്രിലില്‍ കോടതി മൊഴിയെടുക്കും












Click it and Unblock the Notifications