കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനു സസ്പെന്‍ഷന്‍ കത്ത് കൈമാറി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കെ. മുരളീധരനെ ആറു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്‍െറ കത്ത് കൈമാറി.

കെപിസിസി ജനറല്‍ സെക്രട്ടറി കൊടിക്കുില്‍ സുരേഷ് മാര്‍ച്ച് ഒന്‍പത് ബുധനാഴ്ച രാത്രി 7.10ന് മുരളിയുടെ വീട്ടില്‍ ചെന്ന് കത്ത് അദ്ദേഹത്തിന്റെ ഭാര്യ ജ്യോതിയെ ഏല്‍പ്പിക്കുകയാണുണ്ടായത്. മുരളീധരന്‍ അപ്പോള്‍ ഐ ഗ്രൂപ്പ് സമ്മേളനവേദിയില്‍ പ്രസംഗിക്കുകയായിരുന്നു.

കത്തു നല്‍കാന്‍ തിരുവനന്തപുരത്തുനിന്ന് വിമാനത്തിലാണ് സുരേഷ് കോഴിക്കോട്ടെത്തിയത്. മൂന്നരയോടെ നഗരത്തിലെത്തിയ താന്‍ കത്ത് ഏല്‍പ്പിക്കുന്നതിനു സമയം ചോദിച്ചുകൊണ്ട് മുരളീധരന്റെ സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സുരേഷ് പറഞ്ഞു. നാലു മുതല്‍ ഏഴുവരെ ഗസ്തൗസില്‍ കാത്തിരുന്നുവെന്നും തനിക്കു തിരിച്ചുപോകേണ്ടതുകൊണ്ടാണ് വീട്ടില്‍ ചെന്നു കത്തു കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മുരളീധരനെ സസ്പെന്റ് ചെയ്യുന്നതു സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയ്ക്കു ഹൈക്കമാന്റ് ഫാക്സില്‍ അയച്ചു കൊടുത്ത കത്തിന്റെ ഫാക്സ് പകര്‍പ്പാണ് കൈമാറിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X