കെപിസിസി പുറത്താക്കല്‍ കമ്മറ്റി: മുരളീധരന്‍
കോഴിക്കോട്: കെപിസിസിയുടെ ഇപ്പോഴത്തെ ജോലി കോണ്‍ഗ്രസുകാരെ പുറത്താക്കുകയാണെന്ന് കെപിസിസി മുന്‍അധ്യക്ഷന്‍ കെ.മുരളീധരന്‍. കോഴിക്കോട്ടു നടന്ന റാലിയുടെ വിജയം ജനങ്ങളുടെ വിജയമാണെന്നും മുരളീധരന്‍ പറഞ്ഞു.
കെപിസിസി ഇപ്പോള്‍ പുറത്താക്കല്‍ കമ്മറ്റിയായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാരെ പുറത്താക്കാനുള്ള അധികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കാണ്. എന്നാല്‍ തന്നെ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഇക്കാര്യമാവശ്യപ്പെട്ടതായി യാതൊരു സൂചനയുമില്ല.
റാലി നടന്നാല്‍ രാജിവക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ രാജിവക്കാന്‍ തയ്യാറാണോയെന്നറിയാന്‍ താല്‍പര്യമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കെവി തോമസിന് വിപ്പ് ബാധകമല്ലാതിരുന്നത് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകരോട് രണ്ടുതരം നയമാണു സ്വീകരിക്കുന്നതെന്നതിനു തെളിവാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ തെറിക്കുന്ന സ്ഥാനമാണെങ്കില്‍ ആ സ്ഥാനം വേണ്ടെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.
മുന്‍പു നിശ്ചയിച്ചപ്രകാരം തന്നെ എറണാകുളത്തും തിരുവനന്തപുരത്തും ഐ ഗ്രൂപ്പിന്റെ മേഖലാറാലികള്‍ നടക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications