Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്ലുസംഭരണം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നെല്ലുസംഭരണ പ്രശ്നത്തില്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭാ നടപടികള്‍ നിര്‍ത്തി വച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗമായ കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നെല്ലു സംഭരണം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നുവെന്ന് കോടയേരി പറഞ്ഞു. നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ സര്‍ക്കാര്‍ സഹായിക്കണം. വില്‍ക്കാതെ മിച്ചം വരുന്ന അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെക്കൊണ്ട് എടുപ്പിക്കാന്‍ നടപടി വേണമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ അവതരണാനുമതി ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടിയില്‍ തൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പ്രമേയ ചര്‍ച്ച അനുവദിച്ചില്ല.

എന്നാല്‍ സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് സാധ്യമായതെല്ലാം ചെയ്തെന്നും സമരത്തില്‍ നിന്നും പിന്മാറാന്‍ പ്രതിപക്ഷം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നെല്ലുസംഭരണം കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ മാര്‍ച്ച് ഒന്‍ബുധനാഴ്ചയാരംഭിച്ച നിരാഹാരസമരം രണ്ടാംദിവസമായ മാര്‍ച്ച് 10 വ്യാഴാഴ്ചയും തുടരുകയാണ്. സമരം തീര്‍ക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+