സപ്ലൈകോ നെല്ലുവാങ്ങും: മുഖ്യമന്ത്രി
തിരുവനന്തപുരം: സഹകരണസംഘങ്ങളില്‍ നിന്നും സപ്ലൈകോ നെല്ലു വാങ്ങാമെന്നറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നെല്ലു സംഭരണപ്രശ്നത്തില്‍ നിയമസഭയില്‍ നിരാഹാരം നടത്തുന്ന പ്രതിപക്ഷാംഗങ്ങള്‍ അതില്‍ നിന്നു പിന്‍തിരിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നെല്ലുസംഭരണപ്രശ്നത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഒന്‍പത് ബുധനാഴ്ച മുതല്‍ പ്രതിപക്ഷം നിയമസഭയില്‍ നിരാഹാരമിരിക്കുകയാണ്. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ പ്രതിപക്ഷവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications