രാജ്മോഹന്‍ ഉണ്ണിത്താന്റെ കാര്‍ തകര്‍ത്തു
തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്റെ കാറിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.
ആരാണ് ഇത് ചെയ്തതെന്ന് അറിവായിട്ടില്ല. മാര്‍ച്ച് ഒമ്പത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാര്‍ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള വീടിന്റെ മുന്നില്‍ നിരുത്തിയിരിയ്ക്കുകയായിരുന്നു. രാത്രി 12 മണിവരെ ഒന്നും സംഭവിച്ചിരുന്നില്ലെന്ന് ഉണ്ണിത്താന്‍ പറയുന്നു. കാറിന്റെ പുറകിലത്തെ ചില്ലാണ് ഏറില്‍ തകര്‍ന്നത്. കാറിന്റെ ജനാലയിലെ ചില്ലിലും ഏറ് കൊണ്ട പാടുണ്ട്.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിലെ ഐ വിഭാഗം പാര്‍ട്ടിയ്ക്കുള്ളില്‍ നടത്തിയ സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന ഉണ്ണിത്താന്‍ പിന്നീട് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് ശക്തമായ ഐ വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. ഇപ്പോള്‍ വീണ്ടും ഐ വിഭാഗം പാര്‍ട്ടിയില്‍ നടത്തുന്ന പോരാട്ടത്തിനെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. കാര്‍ ആക്രമണത്തിന് പിന്നിലും ഇത്തരം ശ്രദ്ധ പിടിച്ച് പറ്റാനുള്ള തന്ത്രമുണ്ടോ എന്ന് സംശയമുണ്ടെന്നാണ് ഐ വിഭാഗത്തിന്റെ നിലപാട്.
പൂജപ്പുര പൊലീസ് കേസെടുത്ത് സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications