ബയോടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കളമശേരിയിയിലും തിരുവനന്തപുരത്തും ബയോടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
കൂടുതല്‍ ജൈവസാങ്കേതികവിദ്യാ പരിപാടികള്‍ സംസ്ഥാനത്ത് നടപ്പാക്കും. കാര്‍ഷിക ഉല്‍പാദനരംഗത്ത് ജൈവസാങ്കേതിക വിദ്യ എത്രത്തോളം പ്രയോജനപ്പെടുത്താമെന്ന് പഠനള്‍ നടത്തും. കീടനാശിനികളും രാസവളങ്ങളും കഴിയുന്നത്ര കുറക്കാന്‍ കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണപരിപാടികള്‍ നടത്തും.
പേറ്റന്റ് കാര്യത്തില്‍ കേരളത്തിന്റെ പരമ്പരാഗതമായ അവകാശങ്ങള്‍ സംരക്ഷിക്കും. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും മാലിന്യസംസ്കരണത്തിന് ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications