നരേന്ദ്രന്‍ കമ്മീഷന്‍: ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സമുദായസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സര്‍വീസില്‍ ചില സമുദായക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന കണ്ടെത്തല്‍ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇതു പരിഹരിക്കും. സാമൂഹികനീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസത്തിലും ഭരണതലത്തിലും എല്ലാവര്‍ക്കും തുല്യനീതി കിട്ടണം. പക്ഷേ ഇതിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കരുത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുള്‍പ്പെടെ എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപ്രതിപക്ഷകക്ഷികള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. സമവായത്തിലൂടെ റിപ്പോര്‍ട്ട് നടപ്പാക്കുവാന്‍ എന്തു വിട്ടുവീഴ്ചക്കും മുസ്ലീംലീഗ് ഒരുക്കമാണെന്ന് ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
സര്‍ക്കാര്‍ ജോലികളില്‍ പിന്നോക്കക്കാര്‍ക്കുള്ള കുറവ് നികത്തണമെന്നാവശ്യപ്പെട്ട സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പക്ഷേ സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്തരുതെന്നാവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ പ്രശ്നത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചില്ല.












Click it and Unblock the Notifications