റാലി: കെപിസിസി ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: കോഴിക്കോട്ട് ഐ ഗ്രൂപ്പ് സംഘടിപ്പിച്ച റാലി സംബന്ധിച്ച് കെപിസിസി മാര്‍ച്ച് 11 വെള്ളിയാഴ്ച എഐസിസിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കും.
റാലിയില്‍ പങ്കെടുത്ത ഐ ഗ്രൂപ്പ് നേതാക്കളായ എന്‍. വേണുഗോപാല്‍, കടമ്പൂരാന്‍ എന്നിവരെ സസ്പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
റാലിയില്‍ 15000 പേര്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂവെന്നതാണ് കെപിസിസി വിലയിരുത്തുന്നത്. 15000 പേരില്‍ 500 പേര്‍ മാത്രമാണ് റാലിക്ക് പ്രകടനമായി എത്തിയത്.
അതിനിടെ റാലിയില്‍ പങ്കെടുത്തതിന് കെ. പി. കുഞ്ഞിക്കണ്ണനും കോടോത്ത് ഗോവിന്ദന്‍നായര്‍ക്കും സ്ഥാനങ്ങള്‍ പോയി. കുഞ്ഞിക്കണ്ണന് വൈദ്യുതി ബോര്‍ഡിലെ അനൗദ്യോഗിക അംഗം എന്ന സ്ഥാനം നഷ്ടമായി. പകരം ഐ ഗ്രൂപ്പില്‍ നിന്നു തന്നെയുള്ള എ. ഹിദൂര്‍ മുഹമ്മദിനെ നിയമിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിംഗ് കോളജ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും കോടോത്ത് ഗോവിന്ദന്‍നായരെ നീക്കി. പകകരം വയനാട് ഡിസിസി പ്രസിഡന്റും ഐ ഗ്രൂപ്പുകാരനുമായ കെ. പി. തോമസിനെ നിയമിച്ചു. റാലിക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് തോമസ്.
റാലിക്കെതിരായ നിലപാട് സ്വീകരിച്ച ഐ ഗ്രൂപ്പുകാര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കി കൂടെനിര്‍ത്തുക എന്ന സമീപനമാണ് കെപിസിസിക്കുള്ളത്.












Click it and Unblock the Notifications