കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലേക്ക് പൊലീസ്സംഘത്തെ അയച്ചു: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് അക്രമസംഭവങ്ങളുണ്ടാകുന്നതു തടയാന്‍ സിആര്‍പിഎഫിന്റെ ദ്രുതകര്‍മസേനയടക്കമുള്ള വന്‍ പൊലീസ് സംഘത്തെ കണ്ണൂരിലേക്കയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

അക്രമസംഭവങ്ങളുണ്ടാകാന്‍ അനുവദിക്കില്ല. ഉണ്ടായാല്‍ എന്തുവില കൊടുത്തും അടിച്ചമര്‍ത്തും. ഐജി അടക്കമുള്ള ഉന്നത പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.

സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 27ളം വീടുകള്‍ക്കും 20 കടകള്‍ക്കും നാല് ആരാധനാലയങ്ങള്‍ക്കും നേരെ അക്രമമുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു.

കൊലപാതകം ദൗര്‍ഭാഗ്യകരമായിപ്പോയെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതൊരു വര്‍ഗീയകലാപമാക്കിമാറ്റാന്‍ അനുവദിക്കില്ലെന്നും സമാധാനചര്‍ച്ചകള്‍ക്കായി ഒരു മന്ത്രിയെ കണ്ണൂരിലേക്കയക്കുമെന്നും അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X