കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: കണ്ണൂരില്‍ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹിന്ദുഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖുമാ. അശ്വനി കുമാറിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
മാര്‍ച്ച് 11 വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പരീക്ഷ നടക്കുന്നതിനാല്‍ സ്കൂളുകളെയും കോളജുകളെയും ബസ്സുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊലയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കരിദനം ആചരിക്കുന്നതിന് ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്. ഇരിട്ടിയിലെ പാരലല്‍ കോളജ് അധ്യാപകനായിരുന്നു അശ്വനി കുമാര്‍.












Click it and Unblock the Notifications