Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ അക്രമം: 125 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവ് അശ്വിനികുമാറിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുള്‍പ്പെടെ 125 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം ഉണ്ടാക്കിയതിനാണ് കേസ്.

അശ്വനികുമാറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയോട് അനുബന്ധിച്ച് കണ്ണൂര്‍ ടൗണില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് പൊലീസ് മൂന്ന് റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു. അശ്വനികുമാറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച സ്റേഡിയം കോര്‍ണറിലെത്തിയ രണ്ടു പേരെ എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ആര്‍എസ്എസുകാര്‍ ആക്രമിക്കാന്‍ തുടങ്ങിയതാണ് സംഘര്‍ഷം സൃഷ്ടിച്ചത്.

യുവാക്കളില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റേയാളെ പൊലീസ് രക്ഷപ്പെടുത്തി വാനില്‍ കയറ്റി. തുടര്‍ന്ന് അക്രമാസക്തരായ ആര്‍എസ്സുകാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. ഇതിനിടെ യുവാക്കള്‍ എത്തിയ ബൈക്ക് തകര്‍ക്കുകയും ചെയ്തു. പൊലീസ് വാനിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.

നേതാക്കള്‍ ഇടപെട്ട് അണികളെ ശാന്തരാക്കാന്‍ ശ്രമിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്‍മാറാന്‍ തയ്യാറായില്ല. അക്രമം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ ശാന്തരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+