കണ്ണൂരില്‍ അക്രമം തുടരുന്നു
കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവ് കൊല ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ തുടരുന്നു.
കൊല ചെയ്യപ്പെട്ട അശ്വിനികുമാറിന്റെ മൃതദേഹം പൊതുസംരക്ഷണത്തിന് വച്ച കണ്ണൂര്‍ സ്റേഡിയം കോര്‍ണറിലെത്തിയ രണ്ട് പേരെ എന്‍ഡിഎഫ് പ്രവര്‍ത്തകരെന്ന് ആരോപിച്ച് ആര്‍എസ്എഎസ്പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് തല്ലിത്തകര്‍ത്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റൊരാളെ പൊലീസ് വാനില്‍ കയറ്റി രക്ഷപ്പെടുത്തി. വാന്‍ തടഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
വിലാപയാത്രയില്‍ ചില എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസിന്റെ സഹായത്തോടെ നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷാവസ്ഥ ഒഴിവാക്കി.
പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ മൃതദേഹം വഴിനീളെ പൊതുദര്‍ശനത്തിന് വയ്ക്കരുതെന്ന പൊലീസിന്റെ നിര്‍ദേശം ആര്‍എസ്എസുകാര്‍ അവഗണിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രി തലശേരിയില്‍ ഒരു സംഘം പേര്‍ വെട്ടിപ്പരിക്കേല്പിച്ച അയ്യലത്ത് ജാവേദി(28)ന്റെ നില ഗുരുതരമാണ്. ജാവേദിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പേരാവൂരില്‍ വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷം എട്ടു കടകളും പാനൂരില്‍ ഒരു ബുക്ക്സ്റാളും കത്തിച്ചിരുന്നു. മീത്തലെ പുന്നാട്ട് വ്യാഴാഴ്ച രാത്രി വീടുകള്‍ക്ക് തീവച്ചു. മട്ടന്നൂരില്‍ കടകള്‍ക്ക് തീവച്ചു. ടോപ്കോ വസ്ത്രാലയം പൂര്‍ണമായും കത്തിനശിച്ചു. രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications