തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: മുരളി
തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്നും ചില അംഗങ്ങളെ പുറത്താക്കി സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് കെ. മുരളീധരന്‍ ആരോപിച്ചു.
ഏകാധിപത്യപരമായി പെരുമാറുന്ന ഉമ്മന്‍ചാണ്ടിയോട് യാതൊരു ഒത്തുതീര്‍പ്പിനുമില്ല. ബോര്‍ഡുകളിലും കോര്‍പ്പറേഷനുുകളിലും സ്വന്തം ആളുകളെ കുത്തിതിരുകുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്.
നേതാക്കള്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുകയാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരാനുള്ള മാര്‍ഗം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സംസ്ഥാനത്തെ യഥാര്‍ഥ രാഷ്ട്രീയചിത്രം വ്യക്തമാകും.
സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നു എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. റാലിക്ക് മൂന്ന് ദിവസം മുമ്പ് സംസ്ഥാനത്തെത്തി വരണാധികാരി തിരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നുവെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. പ്രാഥമിക അംഗങ്ങളുടെ ലിസ്റ് പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇനിയുള്ള റാലികളും നടക്കും. തിരുവനന്തപുരത്തെ റാലി നേരത്തെ പ്രഖ്യാപിച്ചതുപോലെ ശനിയാഴ്ച നടക്കും. കോഴിക്കോട്ടെ റാലിയില്‍ മൂന്ന് ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
റാലികള്‍ക്ക് ശേഷം ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്നും മുരളി പറഞ്ഞു. എന്തുവന്നാലും പാര്‍ട്ടി വിട്ടുപോകുന്ന പ്രശ്നമില്ലെന്നും മുരളി വ്യക്തമാക്കി.












Click it and Unblock the Notifications