എറണാകുളം-ബാംഗ്ലൂര്‍ പ്രതിവാരതീവണ്ടി ആരംഭിക്കും
ദില്ലി: എറണാകുളത്തു നിന്നും ബാംഗ്ലൂരിലേക്ക് പ്രതിവാര തീവണ്ടിസര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്രറെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് അറിയിച്ചു.
ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ വരുന്ന ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നും ലാലു പ്രസാദ് ഉറപ്പുനല്‍കി. റെയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരെയുള്ള പ്രതിഷേധം അറിയിക്കാനെത്തിയ കേരള എംപിമാര്‍ക്കാണ് മന്ത്രി ഈ ഉറപ്പുനല്‍കിയത്.
ഷൊര്‍ണൂര്‍-മംഗലാപുരം പാതക്കു ശേഷം പാലക്കാട് റെയില്‍വേപാത വികസനവും നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരളാ എക്സ്പ്രസ് ചണ്ഡീഗഢ് വരെ നീട്ടിയത് ചില കേരളഎംപിമാരുടെ ആവശ്യം കാരണമാണെന്ന് റെയില്‍വേ ചെയര്‍മാന്‍ പറഞ്ഞത് എംപിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. പാത ഇരട്ടിപ്പിക്കല്‍ പണി ആരംഭിക്കാത്തത് സ്ഥലം ലഭിക്കാത്തതു മൂലമാണെന്ന ചെയര്‍മാന്റെ പ്രസ്താവനയെയും അവര്‍ എതിര്‍ത്തു.












Click it and Unblock the Notifications