റാലി: മൂന്ന് നേതാക്കള്‍ക്കു കൂടി സസ്പെന്‍ഷന്‍
തിരുവനന്തപുരം: ഐ ഗ്രൂപ്പിന്റെ കോഴിക്കോട് മേഖലാറാലിയില്‍ പങ്കെടുത്തതിന് ഐ ഗ്രൂപ്പ് നേതാക്കളായ എന്‍. വേണുഗോപാല്‍, കെ. പി. കുഞ്ഞിക്കണ്ണന്‍, കെ. സി. കടമ്പൂരാന്‍ എന്നിവരെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
റാലിയില്‍ പങ്കെടുത്ത മഹിളാകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലിസി തോമസ്, ചെല്ലമ്മ ടീച്ചര്‍ എന്നിവരെയും കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഗീതാകൃഷ്ണനേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
റാലിയില്‍ പങ്കെടുത്തതിന് തന്നെ പുറത്താക്കിയ നടപടി താന്‍ കാര്യമാക്കുന്നില്ലെന്നും പാര്‍ട്ടിക്കെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും കെ. പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
ഇതിനിടെ കെപിസിസി കലാസാംസ്കാരികവിഭാഗം കണ്‍വീനറും എഐസിസി അംഗവുമായ ജി. ബാലനന്ദന്‍ ഐ ഗ്രൂപ്പ് വിട്ടു. ഹൈക്കമാന്റിനെ എതിര്‍ക്കുന്ന ഗ്രൂപ്പ് നടപടിയോടു യോജിക്കാനാവാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബാലാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications