Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി മതമൗലികവാദി: ആര്‍എസ്എസ്

മംഗലാപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രൈസ്തവ മതമൗലികവാദിയെ പ്രവര്‍ത്തിക്കുന്നുവെന്ന് ആര്‍എസ്എസ് വക്താവ് റാം മാധവ് ആരോപിച്ചു.

കേരളത്തില്‍ ആര്‍എസ്എസുകാര്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുന്നതിനും ഹിന്ദു സ്ഥാപനങ്ങള്‍ക്ക് സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരം നല്‍കാത്തതിലും മുഖ്യമന്ത്രിയെ അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം ഒരു തീവ്രവാദി സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. കണ്ണൂരില്‍ മാര്‍ച്ച് 10 വ്യാഴാഴ്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഇതാണ് തെളിയിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ഇതുവരെ ആകെ 500 ആര്‍എസ്എസുകാര്‍ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇത്തരം സംഭവങ്ങളുണ്ടായിട്ടും തീരെ നിരുത്തരവാദിത്വപരമായാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യം പോലും തള്ളിക്കളയുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിനുള്ളില്‍ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സാമൂഹ്യവിരുദ്ധപ്രവര്‍ത്തകര്‍ക്ക് തുണയാകുന്നതും ആര്‍എസ്എസുകാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നതും.

ആര്‍എസ്എസിന്റെ സേവാഭാരതിക്ക് സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെന്ന് റാം മാധവ് പറഞ്ഞു. എന്നാല്‍ 25ഓളം ക്രിസ്ത്യന്‍ സംഘടനകളെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ക്രൈസ്തവ മതമൗലികവാദിയെ പോലെയാണു പെരുമാറിയതെന്ന് റാം മാധവ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+